Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Killed

Kozhikode

കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ അ​മ്പാ​യ​ത്തോ​ടി​ന് സ​മീ​പം കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ഫാ​ത്തി​മ (80), മ​ക​ള്‍ റു​ബീ​ന (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന റു​ബീ​ന​യു​ടെ മ​ക​ള്‍ ഷം​ന (22), മ​രു​മ​ക​ന്‍ മു​ബ​ഷി​ര്‍ (26) എ​ന്നി​വ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​ടി​വാ​രം ഭാ​ഗ​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ക​ര്‍​ന്ന കാ​റി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​ടു​ങ്ങി​ക്കി​ട​ന്നു.

നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഷം​ന​യെ​യും മു​ബ​ഷീ​റി​നെ​യും ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലാ​ണു​ള്ള​ത്.

National

യു​പി​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബ​രാ​ബ​ങ്കി ജി​ല്ല​യി​ലെ ടി​കൈ​ത്‌​ന​ഗ​ർ പ്ര​ദേ​ശ​ത്തെ സ​രാ​യ് ബ​രാ​യ് ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ല​ക്നോ​വി​ലെ ട്രോ​മ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥി​ക നി​ഗ​മ​നം.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​നു​ള്ളി​ൽ പ​തി​വ് ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഫാ​ക്ട​റി​യി​ൽ നി​ന്നു​മു​ണ്ടാ​യ ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളു​ടെ മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

ഫാ​ക്ട​റി അ​ഗ്നി​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​നു​ശേ​ഷം തീ ​ആ​ളി​ക്ക​ത്തി​യ​താ​ണ് അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യി സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നു​രാ​ഗ് സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ ഫാ​ക്ട​റി ഉ​ട​മ ഖാ​ലി​ദി​നും സ​ഹോ​ദ​ര​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

 

National

ആ​സാം റൈ​ഫി​ൾ​സ് ട്ര​ക്കി​ന് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു

 

 

ഇം​ഫാ​ൽ: ഇം​ഫാ​ലി​ൽ ആ​സാം റൈ​ഫി​ൾ​സ് ട്ര​ക്കി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വ​ൻ​മാ​ർ കൊ​ല​പ്പെ​ട്ടു. ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം.

അ​ക്ര​മി​ക​ൾ പ​തി​യി​രു​ന്ന് ട്ര​ക്കി​ന് നേ​ർ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest News

Up